എന്നെ രാജാവിന്റെ മകന്‍ എന്ന് ആദ്യം വിളിച്ചയാള്‍! തമ്പി കണ്ണന്താനത്തെക്കുറിച്ച് മോഹന്‍ലാല്‍ | mohanlal says about thambi kannathanam

0
35

സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റെ വിയോഗം ഞെട്ടലോടെയൊയിരുന്നു മലയാള സിനിമാ ലോകവും പ്രേക്ഷകരും അറിഞ്ഞിരുന്നത്. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ആളായിരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ പദവി നേടിയിരുന്നത്.

ഹോളിവുഡ് പടത്തില്‍ നിന്നും കോപ്പിയടിച്ച് വരത്തന്‍? ഫഹദിന്റെയും അമല്‍നീരദിന്റെയും മറുപടി ഇങ്ങനെ! കാണൂ

മോഹന്‍ലാലിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. രാജാവിന്റെ മകനു പിന്നാലെ നിരവധി ശ്രദ്ധേയ സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ആദ്യ സംവിധാന സംരഭമായിരുന്ന താവളം എന്ന ചിത്രം മുതല്‍ തമ്പി കണ്ണന്താനത്തിന്റെ സ്ഥിരം നായകനായി മോഹന്‍ലാല്‍ എത്തിയിരുന്നു. പ്രിയ സംവിധായകന് ആദരാഞജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍ ഇന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ എത്തിയിരുന്നു. വികാരഭരിതനായിട്ടായിരുന്നു അദ്ദേഹം തമ്പി കണ്ണന്താനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.

മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാല്‍ പറഞ്ഞത്

തന്നെ രാജാവിന്റെ മകന്‍ എന്ന് ആദ്യം വിളിച്ചയാള്‍ തമ്പി കണ്ണന്താനം ആയിരുന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മകന്‍ പ്രണവിനെ ആദ്യമായി മൂവി ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രി പഠിപ്പിച്ചുകൊടുത്ത സംവിധായകനായിരുന്നു അദ്ദേഹമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു. പ്രിയ സംവിധായകന് കണ്ണീരോടെ വിട എന്ന് പറഞ്ഞ് അ്‌ദ്ദേഹത്തിന്റെ ഫോട്ടോയും ലാലേട്ടന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ തമ്പി കണ്ണന്താനത്തിന് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ ആരാധകരും എത്തിയിരുന്നു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഫേസ്ബുക്ക് പോസ്റ്റ്‌ കാണൂ

രാജാവിന്റെ മകന്‍

രാജാവിന്റെ മകന്‍

മോഹന്‍ലാല്‍ തമ്പി കണ്ണന്താനം കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് രാജാവിന്റെ മകന്‍. 1986ലായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. അംബിക നായികയായി എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, രതീഷ്, മോഹന്‍ ജോസ് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. രാജാവിന്റെ മകന്‍ നിര്‍മ്മിക്കാന്‍ ആരും താല്‍പര്യം കാണിക്കാതിരുന്ന സാഹചര്യത്തില്‍ തമ്പി കണ്ണന്താനം തന്നെയായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്.

ഭൂമിയിലെ രാജാക്കന്മാര്‍

ഭൂമിയിലെ രാജാക്കന്മാര്‍

രാജാവിന്റെ മകനു പിന്നാലെ ഇറങ്ങിയ ഭൂമിയിലെ രാജാക്കന്മാര്‍ എന്ന ചിത്രവും ഈ കൂട്ടുകെട്ടിലിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ മഹേന്ദ്ര വര്‍മ്മ എന്ന കഥാപാത്രമായിട്ടായിരുന്നു ലാലേട്ടന്‍ എത്തിയിരുന്നത്. ജഗതി സുരേഷ് ഗോപി,അടൂര്‍ ഭാസി,ബാലന്‍ കെ നായര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്.

ഇന്ദ്രജാലം

ഇന്ദ്രജാലം

ഇന്ദ്രജാലം എന്ന ചിത്രം 1990ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ക്രൈം ത്രില്ലര്‍ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഇന്ദ്രജാലം. തിയ്യേറ്ററുകളില്‍ വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ നായക വേഷവും രാജന്‍ പി ദേവിന്റെ വില്ലന്‍ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നാടോടി

നാടോടി

നാടോടി എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ നാടോടിയില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി,ബാബു ആന്റണി.മോഹിനി തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. തിയ്യേറ്ററുകളില്‍ വിജയമായി മാറിയ ചിത്രം കൂടിയായിരുന്നു നാടോടി.

കലാഭവന്‍ മണിയുടെ മരണം! ക്ലൈമാക്‌സ് സംബന്ധിച്ചുളള സിബിഐയുടെ മൊഴിയെടുക്കല്‍ പ്രതീക്ഷിച്ചതെന്ന് വിനയന്‍

ഫ്യൂഷന്‍ മ്യൂസിക്കിനെ ഇഷ്ടപ്പെട്ട സംഗീത പ്രതിഭ! വിടപറഞ്ഞത് വയലിനില്‍ വിസ്മയം തീര്‍ത്ത കലാകാരന്‍!!

From As Seen on Filmbeat