Friday, August 14, 2020
More

  Latest Posts

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  ഒരു മാസം കൊണ്ട് 90 ലക്ഷം പേര് കണ്ട ആ പോലീസുകാരന്റെ വീഡിയോ ഇതാണ്


  ഒരു മാസം കൊണ്ട് 90 ലക്ഷം പേർ കണ്ട പൊലീസുകാരനെ വീഡിയോ ഇതാണ്. കൊറോണ ബാധിച്ചയാൾ മരണം അടുത്തെത്തിയത് തിരിച്ചറിഞ്ഞ് അയാൾ യാചിച്ചു, അപ്പോൾ പോലീസുകാരനെ കണ്ണുകൾ നിറഞ്ഞു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഇത് വൈറലായി കഴിഞ്ഞു.

  നമസ്കാരം, ഇന്നലെ വീട്ടിൽ കയറി ചെല്ലുമ്പോൾ ഭാര്യ ചോദിക്കുന്നത് എന്താണ് വല്ലാത്ത വിഷമം വല്ലാതെ ക്ഷീണം ഉണ്ടല്ലോ എന്നാണ്. സത്യം പറഞ്ഞാൽ നല്ല ക്ഷീണമുണ്ട് രാവിലെ 7 മണിക്ക് ഡ്യൂട്ടിക്ക് കയറി പെട്രോലിങ്‌ ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു ഉച്ചസമയത്ത് ഒരു കേസ് കിട്ടി. ഈ കൊറോണ ബാധിച്ചിട്ടു ആ സമയത്ത് എല്ലാവരും ജാഗ്രതയിൽ ഇരിക്കുമ്പോൾ നിയമ ലംഘനങ്ങൾ നടത്തുന്ന ഒരുപാട് ആളുകളുണ്ട്. അങ്ങനെ ഒരാളെ പിടിച്ചു. കോടതി അയാളെ റിമാൻഡ് ചെയ്തു. റൊമാന്റിക് ചെയ്യുമ്പോൾ, അയാളെ ഇവിടുത്തെ ജയിലിൽ റിമാൻഡ് ചെയ്യുന്നത്. കൊറോണയുടെ വ്യാപനം തടയാൻ വേണ്ടി വളരെ സൂക്ഷ്മമായി കൃത്യമായി ചെയ്യാൻ വേണ്ടി സർക്കാർ കുറേ കാര്യങ്ങൾ ചെയ്തു വച്ചിട്ടുണ്ട്. അതായത് പുതിയ ഒരാളെ ജയിലിലേക്ക് പറഞ്ഞു വിടുമ്പോൾ ആ ആൾ അവിടെ കയറിച്ചെല്ലുമ്പോൾ എന്തെങ്കിലും കാരണവശാൽ അയാൾ മുഖാന്തരം അത് പകരരുത്, അയാൾ അതിന്റെ ഒരു വാഹകൻ ആണെങ്കിൽ അത് പകരരുത് എന്ന് കരുതി കൃത്യമായിട്ട് ഉള്ള സൊല്യൂഷൻസ് ചെയ്യുന്നുണ്ട്. ഇപ്പോൾ അത് കണ്ണൂർ വരെ കൊണ്ടു പോകേണ്ടി വന്നു. തീർച്ചയായും ഒരു 10-500 കിലോമീറ്റർ യാത്ര ചെയ്തു പിറ്റേദിവസം രാവിലെ വരെ ഡ്യൂട്ടി ചെയ്തു വരുമ്പോൾ ക്ഷീണം ഉണ്ട്. പക്ഷേ അതല്ല യഥാർത്ഥ ക്ഷീണം. രണ്ടാമത് പറഞ്ഞതാണ്, മനസ്സിന് എന്തെങ്കിലും ക്ഷീണം ഉണ്ടോ എന്നത്. മനസ്സിനെ മറയ്ക്കുന്നു മുഖമെന്നു പൊതു മൊഴിയുണ്ട്. ആ മൊഴി അല്ല യഥാർത്ഥ ജീവിതം. മനസ്സിന്റെ മറയ്ക്കുന്നത് മുഖമാണ് എന്ന പഴമൊഴി ശരിയാണ്. ആ യാത്രയിൽ എന്റെ സഹപ്രവർത്തകരിൽ ആരോ ചെയ്ത വീഡിയോ ഞാൻ കേൾക്കുകയാണ്. ഇറ്റലിയിലെ ഒരു ഡോക്ടർ അദ്ദേഹം ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗി. കൊറോണ ബാധിച്ചു മരണത്തിന് അടുത്ത എത്തിക്കൊണ്ടിരിക്കുന്ന ആരോഗ്യ 80 വയസ്സുള്ള ഒരു മുത്തശ്ശൻ ആണ്. ആ മുത്തശ്ശൻ മരിക്കുന്നതിനു മുൻപ് ആ ഡോക്ടറോട് കരഞ്ഞു യാചിച്ചത്, അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ല. അതിന്റെ ശ്വാസം എടുക്കാൻ കഴിയുന്നില്ല. അകത്തേക്ക് ശ്വാസമെടുത്തു അത് പുറത്തേക്ക് വരുന്ന ആ ഗ്യാപ്പിനുള്ളിൽ ആംഗ്യം കൊണ്ടും പറ്റുന്ന വർത്തമാനം കൊണ്ടും ആ ഡോക്ടറോട് യാചിച്ചത് എനിക്ക് എന്റെ കൊച്ചു മകളെ ഒന്ന് കാണിച്ചു തരണം എന്നാണ്. ദയനീയം ആയിട്ടുള്ള ഒരു റിക്വസ്റ്റ് ആയിരുന്നു അത്. നിസ്സഹായനായ ആ ഡോക്ടർ നോക്കിനിൽക്കെ അവസാന ശ്വാസം വലിച്ചു ആ മുത്തശ്ശൻ നോക്കി തന്റെ കൊച്ചുമകൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ.

  അതാണ് എന്റെ മനസ്സിലെ വിഷമം അതായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ തോന്നി തുടങ്ങിയ വിഷമമാണ്. ഈ വാർത്ത കേട്ടപ്പോൾ അപ്പോൾ തന്നെ എന്റെ മനസ്സിൽ ഒരു പാട്ട് വന്നിരുന്നു, അപ്പോൾ തന്നെ ആ പാട്ട് ഞാൻ പാടി പോയി. ആ പാട്ട് കേട്ടപ്പോൾ തന്നെ എന്റെ കൂടെയുള്ള ഒരു സാറ് എന്നോട് ചോദിച്ചു നീ എന്തു പാട്ടാണ് ഗണേശ പാടുന്നത് എന്ന്. ഈ സമയത്ത് പാടാൻ പറ്റിയ പാട്ട് ആണോ ഇത് എന്ന്. ലോകത്ത് ഒരുപാട് ആളുകൾ മരിച്ചു കിടക്കുമ്പോൾ ഈ മരണത്തെ കുറിച്ച് നിനക്ക് പാടാനുള്ളോ എന്ന്. സത്യമാണ് അങ്ങനെ ഒരു പാട്ട് പാടാൻ പാടില്ല. വീട്ടിൽ വന്നു കുളികഴിഞ്ഞു വെറുതെയിരിക്കുമ്പോൾ വീണ്ടും ആ പാട്ട് പാടി പോയി. ആ പാട്ട് കേട്ടപാടെ എന്റെ അമ്മ എന്നോട് പറഞ്ഞു, മോനെ നീ ആ പാട്ട് പാടല്ലേ നീ ആ പാട്ടുപാടുന്നത് മാത്രം എനിക്ക് ഇഷ്ടമല്ല. ആർക്കും ഇഷ്ടമല്ല ആ പാട്ടുപാടുന്നത്. അതാണ് റഫീഖ് അഹമ്മദ് സാർ വരച്ചിരിക്കുന്നത് മരണത്തെ അതുപോലെ പറിച്ചു വച്ചിരിക്കുകയാണ്. അത് ഏത് പാട്ടാണെന്ന് ആയിരിക്കും അല്ലേ നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. നിങ്ങൾക്ക് അറിയുന്ന പാട്ടാണത്. മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ… കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ…. ഒടുവിലായി അകത്തേക്ക് എടുക്കും ശ്വാസ കണികയിൽ നിന്റെ ഗന്ധം ഉണ്ടാക്കുവാൻ…. ഒരു മനുഷ്യന്റെ അവസാനത്തെ ആഗ്രഹമാണത്. ഏതൊരു മനുഷ്യന്റെയും അത് ഞാൻ ആയാലും നിങ്ങൾ ആയാലും ആരായാലും. അയാളുടെ അവസാനത്തെ ആഗ്രഹം നമ്മൾ കൂടെ ഇരിക്കണം. ആര് അമ്മ അച്ഛൻ ഭാര്യ മകൾ ആരായാലും. ആരുമാകാം, നമുക്ക് പ്രിയപ്പെട്ട ആരായാലും. നമ്മൾ അടുത്ത ഇരിക്കണം അത് മനുഷ്യന്റെ ആഗ്രഹമാണ്. ഒടുവിൽ അവസാനമായി അകത്തേക്ക് എടുക്കുന്ന ശ്വാസത്തിൽ നിന്റെ ഗന്ധം ഉണ്ടാകണം. അമ്മയുടെ മണം, മക്കൾക്ക് മാത്രം തിരിച്ചറിയുന്ന അമ്മയുടെ ഒരു ഗന്ധമുണ്ട്. എന്ന് ഫിലിപ്പ് മമ്പാട് സാർ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ആ ഗന്ധം ഉണ്ടാകണം എന്നത് ആഗ്രഹമാണ്. സാറിനു നമസ്കാരം ഇത്രയും അർത്ഥവത്തായ വരികൾ എഴുതിയതിന്. ഹൃദയത്തെ കൊത്തിവലിക്കുന്ന വരികൾ എഴുതി വച്ചതിന്. പക്ഷേ ഒരിക്കലും സമ്മതിക്കില്ല. സങ്കടം കൊണ്ടാണ് പറയുന്നത്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ അടക്കമുള്ള നമ്മുടെ എല്ലാ രക്ഷിതാക്കളും. നമ്മുടെ രക്ഷിതാക്കൾ അവർ അപേക്ഷിക്കുന്നതു പോലെ നമ്മളോട് പറയുകയാണ്. പുറത്തിറങ്ങരുത് വീട്ടിൽ ഇരിക്കു എന്ന്. എന്നിട്ടുപോലും ഇതൊന്നും പറഞ്ഞാൽ കേൾക്കാത്ത കുറെ ആളുകൾ.

  എന്താണ് പറയുക, എന്റെ ചെറുപ്രായത്തിൽ ഒക്കെ ഞാൻ അങ്ങാടിയിൽ വന്ന വെറുതെ തിരിഞ്ഞു കളിക്കുന്ന സമയത്ത് ഞങ്ങളുടെ ഭാഷയിൽ കാരണവന്മാർ കാണുമ്പോൾ പറയും ഞങ്ങളുടെ ജില്ലയിൽ ആമിന താത്തയുടെ ആട് നടക്കുന്നതുപോലെ ഇങ്ങനെ അങ്ങാടിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്. ആമിന താത്തയുടെ ആട് എന്നത് ഞങ്ങളുടെ ഒരു ശൈലിയാണ്. ആമിനതാത്ത പറയുന്നുണ്ട് രാവിലെ ആടിന്റെ കഴുത്തിലെ കയറൂരി വിട്ടാൽ മതി അങ്ങാടിയിലേക്ക് പോയി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കളിച്ചു നടക്കും. രാവിലെ അഞ്ചര മണിക്ക് ആട് അങ്ങാടിയിൽ പോയാൽ പിന്നെ വൈകിട്ട് ആറര മണിക്ക് തിരിച്ചു വീട്ടിൽ എത്തുകയുള്ളൂ. പക്ഷേ ആ ആടിന് പോലും ഒരു ലക്ഷ്യമുണ്ട്. അങ്ങാടിയിലേക്ക് കറങ്ങി നടക്കുമ്പോൾ കടകളിൽനിന്ന് പുറത്തേക്ക് വലിച്ചെറിയുന്ന പഴത്തൊലി അത് കഴിക്കും. അത്രയ്ക്ക് വിശപ്പ് ഉണ്ടാകും ആടിന്. അതിന്റെ വിശപ്പ് അകറ്റുക എന്നതാണ് അതിന്റെ ലക്ഷ്യം. അതു പോലെ കുറെ ആളുകളുണ്ട് അങ്ങാടിയിൽ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. അത് എന്തിനാണെന്ന് അവർക്കുപോലും അറിയില്ല. കുറെ മഹാന്മാർ, അങ്ങനെ ഞാൻ പറയുള്ളൂ കേട്ടോ. ഒരു ദ്വയാർത്ഥത്തിൽ പറഞ്ഞതല്ല അങ്ങനെ ആരും വിചാരിക്കരുത്. അവരെ മഹാന്മാർ എന്നു തന്നെ പറയാം. കാരണം നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിട്ട് കേൾക്കാത്ത വരെ മഹാന്മാർ എന്ന് തന്നെയല്ലേ വിളിക്കേണ്ടത്. അവരെക്കാൾ വലിയവർ എന്ന് വിചാരിച്ചു കൊണ്ട് നടക്കുന്നവർ ആയിരിക്കുമല്ലോ അവർ പറഞ്ഞാൽ കേൾക്കാത്തവർ. വെറുതെ ഇങ്ങനെ അങ്ങാടിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്. ചിലരൊക്കെ പോലീസിനെ കാണുമ്പോൾ ഓടിപ്പോയി കയ്യൊക്കെ കഴുകും. അത് വളരെ നല്ല കാര്യമാണ്. പക്ഷേ പോലീസ് വന്നു എവിടെയാ പോകുന്നത് എന്താണ് വേണ്ടത് എന്ന് ചോദിക്കുമ്പോൾ അതിന് ഉത്തരമില്ല. ഞാൻ വെറുതെ എന്നാണ് പറയുന്നത്. വെറുതെ കൈകഴുകാൻ വേണ്ടി അങ്ങാടിയിൽ വരെ വന്നിരിക്കുകയാണ് വീട്ടിൽനിന്നും. കഴുകാൻ സോപ്പും വെള്ളവും ഒന്നും വീട്ടിൽ ഇല്ല അത് തന്നെ കാര്യം. എന്റെ ചെറിയൊരു സംശയം ആണ് കേട്ടോ ഇത്. എന്നാൽ വേറെ ചിലർ പറയും കടയിലേക്ക് വന്നത് ഒരു പാക്കറ്റ് പപ്പടം വാങ്ങാൻ ആണെന്ന്. അത് വേണം ആവശ്യം തന്നെയാണ്. വേറെ ചില ആളുകളുണ്ട്, വീട്ടിലിരുന്ന് സിഗരറ്റ് വലിക്കാൻ പറ്റാത്തവർ. വീട്ടിൽ ഇരുന്ന് വലിക്കാൻ മക്കൾ സമ്മതിക്കില്ല. പത്തു പ്രാവശ്യം സിഗരറ്റ് വലിക്കാൻ അങ്ങാടിയിലേക്ക് വരുന്നവർ വരെയുണ്ട്. പുക വലിക്കാൻ വേണ്ടി മാത്രം വെറുതെ ഇറങ്ങി നടക്കുകയാണ്. ന്യൂജൻ അനിയന്മാർ ഒന്നും വിചാരിക്കരുത് കേട്ടോ. മൂന്ന് ആളുകളെയും കൊണ്ട് ബൈക്കിൽ വന്നിട്ട് പോലീസിനെ കാണുമ്പോൾ ബൈക്ക് ഒരു പേടിപ്പിക്കൽ ആണ്. 10 മീറ്റർ പോകുമ്പോൾ തന്നെ പത്ത് പ്രാവശ്യം തിരിഞ്ഞുനോക്കുമ്പോൾ പോലീസ് വരുന്നുണ്ടോ എന്ന്.

  പോലീസിനെ പറ്റിച്ചു എന്ന് പറഞ്ഞു പറക്കുകയാണ്. എന്റെ പൊന്നു മക്കളെ നിങ്ങളെ പോലീസിന് പിറകെ പറന്നുവന്ന് പിടിക്കാൻ പറ്റാത്തത്തു ഒന്നുമല്ല. നിങ്ങളുടെ പുറകെ ഞങ്ങൾ ചെയുസു ചെയ്തുവന്ന നിങ്ങൾ ശ്രദ്ധയില്ലാതെ പത്തു മീറ്ററിനുള്ളിൽ പത്തു പ്രാവശ്യം തിരിഞ്ഞുനോക്കുമ്പോൾ ഏതെങ്കിലും പോസ്റ്റിൽ പോയി ഇടിച്ച് തല തകർന്ന ജീവിതം അവസാനിച്ചു കിടക്കുമ്പോൾ നിങ്ങൾ അതുവരെ നിങ്ങളെ വളർത്തിക്കൊണ്ടുവന്ന രക്ഷിതാക്കൾ നിങ്ങളുടെ അച്ഛനും അമ്മയും ഒക്കെ നെഞ്ചത്തടിച്ചു കരയുന്നത് കാണാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ്. അങ്ങനെ കുറെ ആളുകളുണ്ട്. ഈ പോലീസുകാർക്കും മക്കളുണ്ട്. നിങ്ങൾ ഒറ്റ പ്രാവശ്യം ചിന്തിച്ചാൽ മതി എത്ര പറഞ്ഞാലും നിങ്ങൾക്ക് മനസ്സിലാകില്ല. നിങ്ങൾ ഒരു പ്രാവശ്യം ചിന്തിച്ചാൽ മതി ആ ഒരു ഐസലേഷൻ വാർഡിൽ കയറി കിടക്കേണ്ടി വരുന്ന അവസ്ഥ. നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി. നമ്മൾ ജോലി കഴിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ നമ്മുടെ ഒക്കതേക്ക് വന്നുകയറുന്ന നമ്മുടെ കുഞ്ഞുമക്കൾ. തുര നമ്മുടെ കവിളിൽ ഉമ്മ വയ്ക്കുന്ന നമ്മുടെ കുഞ്ഞുമക്കൾ. അവരുടെ കയ്യിൽ നിന്ന് ഒരു ചുംബനം കിട്ടാൻ വേണ്ടി കൊതിക്കും. ഭാര്യയുടെ കയ്യിൽ നിന്ന് ഒരു നേരത്തെ ഭക്ഷണം വാങ്ങി കഴിക്കാൻ കെഞ്ചേണ്ടി വരും. നമ്മുടെ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കാൻ നമ്മൾ കൊതിക്കും. എന്റെ അമ്മയുടെ മടിയിൽ ഒരു അഞ്ചുമിനിറ്റ് തല ചായ്ച്ചു കിടക്കാനുള്ള കൊതി എനിക്കുണ്ട്, പക്ഷേ സാധിക്കില്ല…. സമ്മതിക്കില്ല. അവസാനം നിർഭാഗ്യവശാൽ ഈ രോഗം നമുക്ക് പിടിപെട്ടാൽ ഒന്നോർക്കുക നമുക്ക് ഈ രോഗം പിടിപെട്ടാൽ, കേരളത്തിൽ ഈ രോഗം വന്നിട്ടില്ല. എന്നാൽ അത് വരില്ല എന്ന് ആരും വിചാരിക്കേണ്ട. അങ്ങനെ ഒരു അവസ്ഥ വന്നാൽ നേരത്തെ ഞാൻ പറഞ്ഞ ആ വരികളിൽ പറഞ്ഞ പോലെ അടുത്ത് ഇരിക്കുന്നത് പോയിട്ട് അവസാന ശ്വാസത്തിൽ നിന്റെ ഗന്ധം ഉണ്ടാകുന്നത് പോയിട്ട് നമ്മുടെ അടുത്ത് പോലും ഉണ്ടാകില്ല. നമ്മുടെ 10 കിലോമീറ്റർ അടുത്തുപോലും നിൽക്കാൻ പറ്റില്ല. അവസാനം നിർഭാഗ്യവശാൽ മരണപ്പെട്ടു എന്ന് കരുതുക. ഒരു ഫോൺ കോൾ വീട്ടിലേക്ക് വരും വരും. ആൾ മരിച്ചു പോയി എന്ന് പറഞ്ഞു. ആ ഫോൺകോൾ കിട്ടുമ്പോൾ ഓടിവരാൻ പോലും പറ്റില്ല. അവസാനമായി ഒന്ന് കാണാൻ പറ്റുമോ, എല്ലാവരുടെയും ആഗ്രഹമാണ്. ഇറ്റലിയിലെ യുവാക്കളുടെ അമിത ആത്മവിശ്വാസം അവിടെ തകർത്തത് ആരാണെന്ന് അറിയാമോ. എത്രയോ വയോജനങ്ങളെ മുത്തശ്ശൻമാരെ മുത്തശ്ശിമാരെ ജീവിതത്തിന്റെ അവസാനകാലത്ത് സ്വന്തം മക്കൾ കൂടെ വേണം അവസാനത്തെ ഒരിറ്റു വെള്ളം തരാൻ എന്റെ മകൻ വേണം മോളു വേണം എന്റെ പേരക്കുട്ടി വേണം എന്ന് ആഗ്രഹിച്ചു കിടന്ന് ഒരുപാട് വയോജനങ്ങളാണ് മുത്തശ്ശൻ മാരാണ് ഉപ്പാപ്പമാർ ആണ് അമ്മമാരാണ് മരിച്ചു പോയതവിടെ.

  ഞാൻ നേരത്തെ പറഞ്ഞ ഡോക്ടറെ കഥയിലെ ആ മുത്തശ്ശൻ തന്റെ കുഞ്ഞുമക്കളെ കാണണമെന്ന് പറഞ്ഞു കരഞ്ഞ് ആ മുത്തശ്ശൻ മകനും മരുമകളും മരിച്ചിട്ടും ആ കുട്ടിയെ വളർത്തിക്കൊണ്ടുവന്ന മുത്തശ്ശൻ. ആ മുത്തശ്ശന് ആ രോഗം കൊണ്ട് കൊടുത്ത് സ്വന്തം പേരക്കുട്ടിയാണ്. ടൗണിൽ ഇറങ്ങി ഇറങ്ങി നടക്കുമ്പോൾ പാർട്ടികളിൽ കെട്ടിപ്പിടിച്ച് ആഘോഷിക്കുമ്പോൾ ഓർത്തില്ല അത് വഹിച്ചു വന്ന് അത് കിട്ടുന്നത് എന്റെ മുത്തശ്ശൻ ആണെന്ന്. എന്നെ ഊട്ടിവളർത്തിയ എന്റെ മുത്തശ്ശൻ ആണ് അതിന്റെ പണി കിട്ടുന്നത് എന്ന് അവർ ചിന്തിച്ചിട്ടില്ല. പക്ഷേ നിങ്ങൾ രക്ഷപ്പെടും അവർ രക്ഷപ്പെടില്ല. അവസാനമായി ഒരു ഫോൺ കോൾ വന്നാൽ ദൂരെ നിന്ന് കരഞ്ഞു കൊണ്ട് നിൽക്കാൻ സാധിക്കും. ആ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ പോലും സാധിക്കില്ല. വീഡിയോ കോളിൽ കൂടി കാണേണ്ടിവരും ശവസംസ്കാരം. അതുകൊണ്ട് എന്റെ സുഹൃത്തുക്കളോട് പറയാനുള്ള ഒരു ഒറ്റ അപേക്ഷ, ഒരു എക്സൈസുകാർ എന്റെ അപേക്ഷ അല്ല കേട്ടോ. ഒരു രക്ഷിതാവിന്റെ അപേക്ഷ. മക്കളുടെ കൂടെ രക്ഷിതാക്കളുടെ കൂടെ ഭാര്യയുടെ കൂടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിന്റെ അപേക്ഷയാണ്. ഒരു ഒറ്റ മാർഗമേയുള്ളൂ ഉള്ളൂ. വെറുതെ വന്ന രോഗം പകരുക ഒന്നുമില്ല. നമ്മുടെ രക്ഷിതാക്കൾ പറയും ഒരു മാർഗമേയുള്ളൂ. നമ്മുടെ മന്ത്രിമാർ പറയും വീട്ടിൽ ഇരിക്കുക. വീട്ടിലേക്ക് ചെല്ലുക. പട്ടിണി കിടക്കേണ്ട ആവശ്യമൊന്നുമില്ല അതിനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. അരിയും മറ്റ് സാധനങ്ങളും ഒക്കെ വീട്ടിൽ എത്തിച്ചിട്ടുണ്ട്. കുറച്ചു ബുദ്ധിമുട്ടുകൾ ഒക്കെ സഹിക്കേണ്ടിവരും. പക്ഷേ അതൊക്കെ സഹിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ്. നമ്മുടെ സമൂഹത്തിന് വേണ്ടിയാണെന്ന് ചിന്തിക്കുക. നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാർ, ഞാനൊരു എക്സൈസ് കാരനാണ്. ഞാൻ കഷ്ടപ്പെടുന്ന കഷ്ടപ്പാടുകൾ ഒന്നുമല്ല പോലീസിന് ഉള്ളത്. അവർ അതിനേക്കാൾ കഷ്ടപ്പെടുന്നുണ്ട്. ഞങ്ങൾക്ക് നല്ലതുപോലെ അറിയാം. അവരുടെ മുൻപിൽ ഞങ്ങളുടെ ഡ്യൂട്ടി ഒന്നുമല്ല. ആ കഷ്ടപ്പെടുന്ന പോലീസുകാർക്ക് ഒരു കുടുംബമുണ്ട്. ജീവൻ പണയം വെച്ച് വാർഡുകളിൽ പരിശോധിക്കുന്ന ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ലെ ആരോഗ്യപ്രവർത്തകർ. അവരൊക്കെ ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നത്. അവർ അവിടെ ഇരിക്കുമ്പോൾ നമ്മൾ അവരെ കളിയാക്കിക്കൊണ്ട് ഒരു ആവശ്യവുമില്ലാതെ നേരത്തെ പറഞ്ഞതുപോലെ ആമിനതാത്ത ആട് ആയിക്കോട്ടെ അയ്യപ്പന്റെ ആട് ആയിക്കോട്ടെ ആലീസ് ചേച്ചിയുടെ ആട് ആയിക്കോട്ടെ അതൊരു ഉദാഹരണം മാത്രമാണ്. അല്ലാതെ ഒരു ആവശ്യവുമില്ലാതെ അങ്ങാടിയിൽ ഇങ്ങനെ കറങ്ങി നടക്കേണ്ട. ദയവുചെയ്ത് വീട്ടിൽ ഇരിക്കുക. എന്ന് പറഞ്ഞു കൊണ്ടാണ് ആ പോലീസുകാരനെ ലൈവ് വീഡിയോ അവസാനിക്കുന്നത്. മനസ്സിനെ സ്പർശിച്ചു കൊണ്ടുള്ള വലിയ മെസ്സേജ് ആണ് ഇത്. നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്രയും അർത്ഥവത്തായി ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞ ഈ പോലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട്.

  All rights reserved.

  The post ഒരു മാസം കൊണ്ട് 90 ലക്ഷം പേര് കണ്ട ആ പോലീസുകാരന്റെ വീഡിയോ ഇതാണ് appeared first on Tamil Yogi Asia.

  Latest Posts

  മക്കളായാൽ സാന്ദ്രയുടെ തങ്കക്കൊലുസുകളെപ്പോലെയാകണം- മോഹൻലാൽ – TamilYogi Asia

  നടിയും നിർമ്മാതാവാവുമായ സാന്ദ്രാ തോമസും കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. മക്കളുടെ കളിയും ചിരിയുമെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു...

  ഒരാഴ്ച കൊണ്ട് 10 കിലോ ഭാരം കുറച്ചുതരാം തുടങ്ങിയ വാഗ്ദാനങ്ങൾക്ക് പിന്നാലെ ഇറങ്ങിപ്പുറപ്പെടും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം- മീര നന്ദൻ – TamilYogi Asia

  ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് മീര നന്ദൻ. റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാകാനായി എത്തി ഷോയുടെ അവതാരകയായി മാറിയ മീര നന്ദൻ പിന്നീട് മലയാള സിനിമയിലേക്ക്...

  Don't Miss

  മിയയുടെ ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് അശ്വിന്‍, നടി പോലും ഞെട്ടി – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയ ജോര്‍ജ്. താരത്തിന്റെ വിവാഹ വാര്‍ത്ത കഴിഞ്ഞ മാസങ്ങളില്‍ പുറത്ത് എത്തിയിരുന്നു. കൊച്ചി സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. നിര്‍മ്മാണ കമ്പനി ഉടമയാണ് അശ്വിന്‍....

  പല്ല് മഹാ ബോറാണ്, എടുത്തുകളഞ്ഞാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് പലരും പറഞ്ഞു, സംവൃത പറയുന്നു – TamilYogi Asia

  മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംവൃത. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി കുടുംബത്തോടൊപ്പം...

  ശാലിനിയുടെ പ്രണയത്തിന് കോഡ് ഭാഷ കണ്ടുപിടിച്ചത് നടൻ കുഞ്ചാക്കോ ബോബന്‍ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

  സിനിമ താരങ്ങൾ തങ്ങളുടെ പ്രണയം ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും ആരംഭിച്ച് ആരുമറിയാതെ വിവാഹം വരെ എത്തിക്കുന്ന കഥ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പാര്‍വതി-ജയറാം, ആനി-ഷാജി കൈലാസ് തുടങ്ങിയ പ്രണയ കഥകളും ഏറെ...

  ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോകുന്നു രണ്ടാമതും അച്ഛനാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടന്‍ അശ്വിന്‍

  കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും....

  ഏറെ ഇഷ്ടം ബിഗ്‌ബോസിനെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലെ ഞാന്‍ അങ്ങനെയല്ല വിശേഷങ്ങള്‍ പങ്കുവച്ച് ബഡായി ആര്യ

  ബഡായി ബംഗ്ലാവിലൂടെ ആരാധകര്‍ക്ക് സുപരിചിതനായി മാറിയ ആളാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം അറിയപ്പെടുന്നതും. ബിഗ്ബോസില്‍ എത്തിയതോടെ താരത്തിന് നിരവധി വിമര്‍ശകരാണ് ഉണ്ടായത്. ബിഗ്ബോസിലെ താരത്തിന്റെ പെരുമാറ്റം വലിയ രീതിയില്‍ പ്രേക്ഷകര്‍...

  Stay in touch

  To be updated with all the latest news, offers and special announcements.