ഞാനല്ലായിരുന്നെങ്കില്‍ ജോസഫായി കാണാന്‍ ആഗ്രഹം മമ്മൂക്കയെ! തുറന്നു പറഞ്ഞ് ജോജു ജോര്‍ജ്ജ്‌ | joju george says about mammootty

0
7

ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സഹനടനായുളള കഥപാത്രങ്ങളായി മലയാളത്തില്‍ തിളങ്ങിയ താരമായിരുന്നു ജോജു ജോര്‍ജ്ജ്. സഹനടനായുളള വേഷങ്ങള്‍ക്കു പുറമെ കോമഡി,വില്ലന്‍ റോളുകളും ജോജു മലയാളത്തില്‍ ചെയ്തിരുന്നു. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഇടംകണ്ടെത്തിയ താരത്തിന് ജോസഫ് എന്ന ചിത്രം കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു.

ധനുഷും മക്കള്‍സെല്‍വനുമെല്ലാം ക്രിസ്മസിനെത്തും! തമിഴില്‍ റിലീസിനെത്തുന്ന ചിത്രങ്ങള്‍ ഇവയാണ്

നായകനായുളള അരങ്ങേറ്റ ചിത്രംതന്നെ സൂപ്പര്‍ഹിറ്റാക്കികൊണ്ടാണ് ജോജു മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. ചിത്രത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് ജോജു നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷകാഭിപ്രായം നേടികൊണ്ടാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. ഇതിനിടെ റെഡ് എഫ്എം 93.5ന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂക്കയെക്കുറിച്ച് ജോജു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ജോസഫിന്റെ വിജയം

ജോസഫിന്റെ വിജയം

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ ജോജു നായകനായ ചിത്രമായിരുന്നു ജോസഫ്. ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുദ്യോഗസ്ഥന്റെ റോളിലായിരുന്നു ജോജു എത്തിയിരുന്നത്. പോലീസുകാരുടെ ജീവിതത്തിലുണ്ടാകുന്ന നിരവധി സംഭവങ്ങളിലൂടെയായിരുന്നു ചിത്രം മുന്നോട്ട് പോകുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെയായിരുന്നു ജോസഫിന് തിയ്യേറ്ററുകളില്‍ വിജയം നേടാന്‍ സാധിച്ചിരുന്നത്. ചിത്രം കണ്ട പ്രേക്ഷകരല്ലൊം നല്ല അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ തിയ്യേറ്ററുകളിലും തിരക്കുകൂടി. ജോജുവിനൊപ്പം സംവിധായകന്‍ എംപദ്മകുമാറിനും ഈ വിജയം വഴിത്തിരിവായി മാറി.

മമ്മൂക്കയെക്കുറിച്ച് ജോജു

മമ്മൂക്കയെക്കുറിച്ച് ജോജു

അടുത്തിടെ നടന്ന അഭിമുഖത്തിലായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാറിനെക്കുറിച്ച് ജോജു ജോര്‍ജ്ജ് സംസാരിച്ചിരുന്നത്. ജോസഫില്‍ നിര്‍മ്മാതാവിന്റെ റോളില്‍ മാത്രമായിരുന്നെങ്കില്‍ സാറ്റലൈറ്റ് വാല്യൂ ഉളള ഏത് താരത്തെ നായകന്‍ ആക്കുമെന്ന് അവതാരകന്‍ ജോജുവിനോട് ചോദിച്ചു. ഇതിനുളള മറുപടിയായിട്ടാണ് അത് മമ്മൂക്കയായിരിക്കുമെന്നുളള മറുപടി താരം നല്‍കിയത്. ഈ കഥാപാത്രം ഒരു പക്ഷേ തന്നെക്കാള്‍ ഗംഭീരമായി മമ്മൂക്ക അവതരിപ്പിച്ചേനെ എന്നും ജോജു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

വീഡിയോ കാണൂ

'മാന്‍ വിത് സ്‌കെയര്‍

‘മാന്‍ വിത് സ്‌കെയര്‍

‘മാന്‍ വിത് സ്‌കെയര്‍ എന്ന ടാഗ് ലൈനിലായിരുന്നു ജോസഫിന്റെ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ് ഒരുക്കിയ ജോസഫ് ഒരു കുറ്റാന്വേഷണ കഥയായിരുന്നു പറഞ്ഞത്. സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ പൂമുത്തോളെ എന്നു തുടങ്ങുന്ന ഗാനമായിരുന്നു മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്ന ഗാനം.

ഇതൊരു പതിവാക്കില്ല! 10 ല്‍ എത്ര മാര്‍ക്ക് തരാന്‍ പറ്റും? രമേഷ് പിഷാരടിയുടെ പാട്ട് വീഡിയോ വൈറലാവുന്നു

വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണനില്‍ മോഹന്‍ലാല്‍?ചിത്രത്തില്‍ ഭീമനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

From As Seen on Filmbeat