ട്രോളന്മാരുടെ സമ്മാനത്തിന് നന്ദി പറഞ്ഞ് സുരാജ്! ദശമൂലം ദാമുവിന്റെ ട്രോള്‍ വീഡിയോകള്‍ വൈറല്‍ | suraj venjaramood’s facebook post about troll videos

0
6

ഹാസ്യ കഥാപാത്രങ്ങളില്‍നിന്നും നായകനിരയിലേക്ക് ഉയര്‍ന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ സുരാജ്,സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചട്ടമ്പിനാട് എന്ന ചിത്രത്തില്‍ സുരാജ് ചെയ്ത കഥാപാത്രമായിരുന്നു ദശമൂലം ദാമും. തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തിയ ഈ കഥാപാത്രം സുരാജിന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു. സിനിമാ പ്രേമികളും ട്രോളന്മാരും ഇന്നും നെഞ്ചോടു ചേര്‍ക്കുന്ന സുരാജിന്റെ കഥാപാത്രമാണ് ദാമു.

സമൂഹമാധ്യമങ്ങളില്‍ വരുന്ന മിക്ക ട്രോളുകളിലും ഈയൊരു കഥാപാത്രത്തെ ട്രോളന്മാര്‍ ഉപയോഗിക്കാറുണ്ട്. ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതലായി വന്നതോടെ ആയിരുന്നു ദാമുവും ജനപ്രിയനായി മാറിയിരുന്നത്. പുലിവാല്‍ കല്യാണത്തിലെ മണവാളനും പഞ്ചാബി ഹൗസിലെ രമണനും പോലെ ദാമുവും പ്രിയങ്കരനായി മാറി. അതേസമയം ട്രോളന്മാര്‍ക്ക് ഇടയില്‍ ദാമുവിന് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരം എത്തിയിരുന്നത്.

suraj venjaramoodu,

From As Seen on Filmbeat