തല അജിത്തിനൊപ്പം മാസ് എന്റര്‍ടെയ്‌നറുമായി മുരുകദോസ്! തിരക്കഥ റെഡിയായെന്ന് അറിയിച്ച് സംവിധായകന്‍ | ar murugadoss says about thala ajith

0
8

ദീന എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തമിഴില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് അജിത്തും എആര്‍ മുരുകദോസും. തലയ്‌ക്കൊപ്പം സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ദീനയ്ക്ക് ശേഷം സൂര്യ,വിജയ് ചിത്രങ്ങളിലൂടെയായിരുന്നു മുരുകദോസ് ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ഒടിയന്‍ ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍

സൂര്യയ്‌ക്കൊപ്പമുളള ഗജിനി,വിജയ്‌ക്കൊപ്പമുളള തുപ്പാക്കി,കത്തി,സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കി മാറ്റാന്‍ മുരുകദോസിന് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ നായകനൊപ്പം വീണ്ടും ഒന്നിക്കാനുളള തയ്യാറെടുപ്പുകളിലാണ് മുരുകദോസുളളത്.

ajith-ar murugadoss

തലയ്‌ക്കൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യാനുളള പദ്ധതി തനിക്കുണ്ടെന്നാണ് ഒരഭിമുഖത്തില്‍ എആര്‍ മുരുകദോസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മാസ് ചിത്രത്തിനുളള തിരക്കഥ അജിത്തിനായി റെഡിയാണെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുരുകദോസ് വെളിപ്പെടുത്തി.

അജിത്തിന്റെ ആരാധകര്‍ എപ്പോഴും ഇതിനായി തന്നോട് ആവശ്യപ്പെടാറുണ്ടെന്നും മുരുകദോസ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സര്‍ക്കാരിനു ശേഷം രജനീകാന്ത് ചിത്രമൊരുക്കാനുളള തയ്യാറെടുപ്പുകളിലാണ് എആര്‍ മുരുകദോസെന്നാണ് അറിയുന്നത്. ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമ രജനിയുടെ കാര്‍ത്തിക്ക് സുബ്ബരാജ് ചിത്രത്തിനു ശേഷമായിരിക്കുമെന്നും അറിയുന്നു.

തല അജിത്ത് ഇനി ദളപതിക്ക് പിന്നില്‍! വിശ്വാസത്തെയും കടത്തിവെട്ടി വിജയ് ചിത്രം മുന്നില്‍

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?! ബിജു മേനോന്‍-സംവൃത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്! കാണൂ

അജിത്

എആര്‍ മുരുകദോസ്

From As Seen on Filmbeat