മാരി 2 യില്‍ ഇത്ര ഭീകരമായ ലുക്ക് എന്തുകൊണ്ട്, ടൊവിനോ വെളിപ്പെടുത്തുന്നു | Tovino explains why his character in Maari 2 needed a terrifying look

0
15

മലയാളത്തിലെ സെന്‍സേഷണല്‍ ഹീറോ ആണ് ഇപ്പോള്‍ ടൊവിനോ തോമസ്. എന്ന് നിന്റെ മൊയ്തിന്‍ എന്ന ചിത്രത്തിന് ശേഷം തൊടുന്നതെല്ലാം വിജയം. ഗപ്പി, ഗോദ്ദ, മായാനദി, തീവണ്ടി അങ്ങനെ നീളുന്നു ടൊവിനോ തോമസിന്റെ ഹിറ്റുകള്‍.

തലശ്ശേരിയിലെ ഉമ്മച്ചിക്കുട്ടിയാകാന്‍ വരുന്ന മറ്റൊരു അന്യഭാഷക്കാരി, ടൊവിനോ തോമസിന്റെ നായിക!!

മലയാളത്തിനൊപ്പം തമിഴിലും ടൊവിനോ ശ്രദ്ധ കൊടുക്കുന്ന എന്നത് ആരാധകര്‍ക്കും ഏറെ സന്തോഷമുള്ള കാര്യമാണ്. ധനുഷിന്റെ മാരി 2 എന്ന ചിത്രത്തില്‍ ഇതിനോടകം ടൊവിനോ അഭിനയിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടതോടെ ആരാധകര്‍ക്കും സന്തോഷമായി. പ്രാധാന്യം ഒട്ടും കുറയാത്ത വേഷമാണ് ചിത്രത്തില്‍ ടൊവിനോയ്ക്ക്.

tovino

ഒരു കാര്യത്തിലേ പ്രേക്ഷകര്‍ക്ക് സംശയമുള്ളൂ.. മാരി 2 വില്‍ എന്തിനാണ് ടൊവിനോ തോമസിന് ഇത്ര ഭീകരമായ ലുക്ക്. അതിന്റെ കാരണം ടൊവിനോ വെളിപ്പെടുത്തി. കാലന്റെ ലുക്കാണത്രെ!!ബീജ അതവാ തനടോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിയ്ക്കുന്നത്. ഗ്രീക്ക് മിത്തോളജിയില്‍ മരണത്തിന്റെ ദേവന്‍ എന്നാണ് തനടോസിന്റെ അര്‍ത്ഥം. ബീജ എന്നതിനര്‍ത്ഥവും മരണം എന്നാണ്. അതുകൊണ്ടാണത്രെ അത്തരമൊരു ഗെറ്റപ്പ് സ്വീകരിച്ചത്.

ചിത്രത്തില്‍ വേറെയും രണ്ട് ഗെറ്റപ്പില്‍ കൂടെ ടൊവിനോ എത്തുന്നുണ്ട്. വളരെ രസകരമാണ് തന്റെ കഥാപാത്രം എന്ന് ടൊവിനോ തോമസ് പറയുന്നു. എന്റെ പരമാവതി ശ്രമിച്ചിട്ടുണ്ട്. ഒരു മാസ് ആക്ഷന്‍ ചിത്രമാണ് മാരി 2- ടൊവിനോ പറഞ്ഞു.

From As Seen on Filmbeat