വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണനില്‍ മോഹന്‍ലാല്‍?ചിത്രത്തില്‍ ഭീമനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ | vikram’s mahaveer karna movie updates

0
6

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ആര്‍എസ് വിമല്‍. ആദ്യ സംവിധാന സംരഭം തന്നെ സൂപ്പര്‍ ഹിറ്റാക്കികൊണ്ടായിരുന്നു വിമല്‍ മലയാളത്തിലേക്കുളള വരവറിയിച്ചിരുന്നത്. എന്ന് നിന്റെ മൊയ്തീനു ശേഷം ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ആര്‍എസ് വിമലിന്റെതായി പ്രഖ്യാപിക്കപ്പെട്ടത്.

ഒടിയന്‍ തമിഴ്‌നാട്ടിലും തരംഗമാകും! ഡിസംബര്‍ 14ന് തമിഴ് വേര്‍ഷനും! റിലീസിനായി കാത്ത് ആരാധകര്‍

പൃഥ്വിരാജിനെ തന്നെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ച ചിത്രത്തില്‍ പിന്നീട് കാര്യമായ മാറ്റങ്ങളുണ്ടായി. ചിയാന്‍ വിക്രം സിനിമയില്‍ കര്‍ണ്ണനായി എത്തുമെന്ന് തുടര്‍ന്ന് സംവിധായകന്‍ തന്നെ അറിയിച്ചു. നിലവില്‍ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്. ഇതിനിടെ ചിത്രത്തെ സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

മഹാവീര്‍ കര്‍ണ്ണന്‍

മഹാവീര്‍ കര്‍ണ്ണന്‍

തിരക്കഥ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയ മഹാവീര്‍ കര്‍ണ്ണനായുളള കാത്തിരിപ്പിലാണ് സിനിമാ പ്രേമികളുളളത്. എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിന് പിന്നാലെയായിരുന്നു പുതിയ ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം ആര്‍ എസ് വിമല്‍ നടത്തിയിരുന്നത്. തമിഴിലും ഹിന്ദിയിലുമായി നിര്‍മ്മിക്കുന്ന സിനിമയിലെ വിക്രമിന്റെ പ്രകടനം കാണാനുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. 300കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.

ചിത്രത്തില്‍ ലാലേട്ടനും

ചിത്രത്തില്‍ ലാലേട്ടനും

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ ചിത്രത്തില്‍ ലാലേട്ടനും ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തില്‍ ഭീമന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. മോഹന്‍ലാലുമായുളള ചര്‍ച്ചകള്‍ക്കായാണ് ആര്‍ എസ് വിമല്‍ തിരുവനന്തപുരത്ത് എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. എന്നാല്‍ ഭീമനായി മോഹന്‍ലാല്‍ എത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

 ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും

അതേസമയം വിക്രമിനൊപ്പം ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും മഹാവീര്‍ കര്‍ണ്ണനില്‍ എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ ഏതൊക്ക താരങ്ങള്‍ എത്തുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഹൈദരാബാദ്, ജയ്പൂര്‍,കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം തുടങ്ങിയവിടങ്ങളാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍. ലോകസിനിമയിലെ മികച്ച സാങ്കേതി വിദഗ്ദര്‍ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഭാഗമായി എത്തുമെന്നും അറിയുന്നു.

മലയാളമടക്കം 32 ഭാഷകളില്‍

മലയാളമടക്കം 32 ഭാഷകളില്‍

സിനിമ ഡബ്ബ് ചെയ്ത് മലയാളമടക്കം 32 ഭാഷകളില്‍ എത്തിക്കുമെന്ന തരത്തിലും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് കിങ്ഡമാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രമായി എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019 ഡിസംബറോടൂ കൂടി ചിത്രം തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

മുഖ്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്

മുഖ്യ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്

കര്‍ണനിലെ മുഖ്യദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് നാല് നില പൊക്കമുള്ള കൂറ്റന്‍ രഥത്തിലാണ്. ഇതിലെ പ്രധാന മണിയായിരുന്നു കഴിഞ്ഞ ദിവസം പൂജിച്ചിരുന്നത്. 2 അടി ഉയരവും 30 കിലോ ഭാരവുമുണ്ട് അതിന്. ഇതിന്റെ ഫൈബര്‍ പതിപ്പുകളാണ് ബാക്കിയുള്ളത്. ഹൈദരാബാദിലെ റാമോജി റാവൂ ഫിലിം സിറ്റിയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷന്‍.

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?! ബിജു മേനോന്‍-സംവൃത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്! കാണൂ

ഒടിയന്‍ ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍

വിക്രം

From As Seen on Filmbeat