വിജയ് സേതുപതിയുടെ അടുത്ത സിനിമ ചേരനൊപ്പമോ? ആരാധകരും സര്‍പ്രൈസിലാണ്!! | Vijay Sethupathi’s next movie with Cheran?

0
7

96 എന്ന ഹിറ്റ് സിനിമയിലൂടെ തമിഴ്‌നാട്ടിലും കേരളത്തിലും വിജയ് സേതുപതി തരംഗമാണ്. സിനിമയിലെ റാം എന്ന കഥാപാത്രവും ജാനുവുമായിരുന്നു ദിവസങ്ങളായി കേരളത്തിലും ശ്രദ്ധേയം. കുറഞ്ഞ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വിജയ് സേതുപതി മക്കള്‍ സെല്‍വം എന്ന പേരിലാണ് അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ നിര്‍മാണം, ഗാനരചന, എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ട്.

തമിഴില്‍ വീണ്ടും മമ്മൂട്ടിയുടെ വിസ്മയം? ഇന്ത്യന്‍ 2 വില്‍ ദുല്‍ഖറും മമ്മൂട്ടിയും? വമ്പന്‍ പ്രഖ്യാപനം

താരപുത്രി മികച്ച നടി, രഞ്ജി പണിക്കര്‍ മികച്ച നടന്‍! ഇന്‍ഡിവുഡിന്റെ പുരസ്‌കാരം ലഭിച്ച് ഇവര്‍ക്ക്!!

vijay-sethupathi

തമിഴ് നടനാണെങ്കിലും കേരളത്തിനും പ്രിയങ്കരനാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ ലളിത ജീവിതവും പെരുമാറ്റവും ആരാധകരോടുള്ള സ്നേഹവുമെല്ലാം ശ്രദ്ധേയമാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച താരം ഇപ്പോള്‍ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. അടുത്തിടെ താന്‍ സിനമയിലെത്തുന്നതിന് മുന്‍പുള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞിരുന്നു.

കര്‍ണന്‍ വിസ്മയിപ്പിക്കും, ബ്രഹ്മാണ്ഡ ചിത്രത്തിനായി കൂറ്റന്‍ മണി പൂജിച്ചു! ചടങ്ങില്‍ സുരേഷ് ഗോപിയും!

സിനിമയുടെ തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുന്ന വിജയിയുടെ പുതിയ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ ചേരനൊപ്പം വിജയ് അടുത്ത സിനിമ ഏറ്റെടുത്തിരിക്കുകയാണെന്നാണ് വാര്‍ത്ത. ഉടന്‍ തന്നെ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന.

From As Seen on Filmbeat