ശ്രീനിവാസന്‍ ചിത്രം പവിയേട്ടന്റെ മധുരച്ചൂരല്‍ തിയ്യേറ്ററുകളില്‍! പ്രേക്ഷക പ്രതികരണമിങ്ങനെ | paviyettante madhura chooral movie audience response

0
6

അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം ശ്രീനിവാസന്‍ മുഖ്യ വേഷത്തിലെത്തുന്ന പവിയേട്ടന്റെ മധുരചൂരല്‍ തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. കേരളത്തിലെ നൂറില്‍പരം തിയ്യേറ്ററുകളിലാണ് സിനിമ ഇന്ന് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. നവാഗതനായ ശ്രീകൃഷ്ണനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 

വിക്രമിന്റെ മഹാവീര്‍ കര്‍ണ്ണനില്‍ മോഹന്‍ലാല്‍?ചിത്രത്തില്‍ ഭീമനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ ലെനയാണ് നായികാ വേഷത്തില്‍ എത്തുന്നത്. മിശ്ര വിവാഹിതരായ ദമ്പതിമാരായാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നത്.

paviyettante madurachooral,l

സിനിമയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ലളിതം മനോഹരം എന്നൊക്കെ സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ വരുന്നുണ്ട്. പഴയ ശ്രീനിവാസന്‍ സിനിമകളെ പോലെയാണ് ചിത്രവും എടുത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. കുടുംബ ചിത്രമായി ഒരുക്കിയ സിനിമയില്‍ ശ്രീനിവാസന്റെയും ലെനയുടെയും പ്രകടനങ്ങളും മികച്ചുനില്‍ക്കുന്നുണ്ടെന്നും പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നു.

ശ്രീനിവാസന്‍ പവിത്രനായി എത്തുമ്പോള്‍ ആനി എന്ന കഥാപാത്രമായിട്ടാണ് ലെന എത്തുന്നത്. ഇവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍, വിജയരാഘവന്‍,നസീര്‍ സംക്രാന്തി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വിസി സുധീരന്‍,സൂധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

ഒടിയന്‍ തമിഴ്‌നാട്ടിലും തരംഗമാകും! ഡിസംബര്‍ 14ന് തമിഴ് വേര്‍ഷനും! റിലീസിനായി കാത്ത് ആരാധകര്‍

ഒടിയന്‍ ആദ്യ ദിവസം തന്നെ കാണും! ഇത് മോഹന്‍ലാലിനെ കൊണ്ടു മാത്രമേ ചെയ്യാന്‍ സാധിക്കു: അക്ഷയ്കുമാര്‍

From As Seen on Filmbeat